Latest Article

Nostalgic Melody Lyrics Lalitham Sundaram| Malayalam | പൊൻ‌മുരളിയൂതും കാറ്റിൽ | Lalitham Sundaram Movie Songs Lyrics | " Lalitham Sundaram"

 Lalitham Sundaram Movie Songs Lyrics and Song | Malayalam | Trending

         

Lalitham Sundaram

Song Details

Song Name -  ponmurali oothum kaattil(Chain song)

Music - Bijipal

Film/Album - Lalitham Sundaram

                                                           പാ പ പ മ രി രി രി നി

നി സ രി ഗ മ ഗ രി ഗ രി സ

പൊൻ‌മുരളിയൂതും കാറ്റിൽ 
ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിൻ 
താളമിയലും പോലെ
കനവിലൊഴുകാം ഭാവമായ്
ആരുമറിയാതെ

പൊൻ‌മുരളിയൂതും കാറ്റിൽ 
ഈണമലിയും പോലെ

കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെനുള്ളിൽ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം
കളിയാടാമീ കിളിമരത്തണലോരം

കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്‌ടം കൂടാമോ

ഒരായിരം കിനാക്കളാൽ 
കുരുന്നു കൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും 
പ്രതീക്ഷകൾ വിളക്കു വെച്ചു മോഹം
എത്രയെത്ര കാതം അപ്പുറത്തു നിന്നും
എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ

ഒരായിരം കിനാക്കളാൽ 
കുരുന്നു കൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും 
പ്രതീക്ഷകൾ വിളക്കു വെച്ചു മോഹം

കണ്ണാടി കൂടും കൂട്ടി 
കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ 
കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോല കൂടല്ലേ
അഴകോലും മിഴിയോരം 
കുളിരൂറും കനവല്ലേ
മണവാളൻ വന്നു വിളിച്ചാൽ
നാണം കൊള്ളും മനസല്ലേ

കണ്ണാടി കൂടും കൂട്ടി 
കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ

സുന്ദരീ ഒന്നൊരുങ്ങി വാ
നാളെയാണു താലി മംഗളം
സുന്ദരീ ഒന്നൊരുങ്ങി വാ
നാളെയാണു താലി മംഗളം
നീയും വരന്റെ പെങ്ങളായി 
നിന്നു വേണം
ചടങ്ങു മോടിയാക്കുവാൻ 
മധുവിധുവിനു ചിറകടിച്ചു നീ
പലയിടങ്ങളിൽ പറ പറക്കണം

സുന്ദരീ ഒന്നൊരുങ്ങി വാ
നാളെയാണു താലി മംഗളം
നാളെയാണു താലി മംഗളം
നാളെയാണു താലി മംഗളം
നാളെയാണു താലി മംഗളം



Post a Comment

0 Comments